ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണി; തട്ടിപ്പ് സംഘത്തെ രാജസ്ഥാനിൽ നിന്നും പൊക്കി സൈബർ പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണിയൊരുക്കിയവരെ രാജസ്ഥാനിലെ ദുർഗാപൂരിൽ നിന്നും പൊക്കി തിരുവനന്തപുരം സൈബർ ക്രൈം പൊലീസ്. ഓൺലൈൻ വിദ്യാഭ്യസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം പോപ്പ് അപ്പ് ആയി വരുന്ന അശ്ളീല ചിത്രങ്ങളോടൊപ്പം പ്രത്യഷപ്പെടുന്ന അശ്ലീല ചുവയുള്ള സന്ദേശങ്ങളിന്മേൽ കൂടുതൽ വിവരങ്ങൾ തേടുന്നവരാണ് ഈ സംഘത്തിന്റെ ഇരകൾ.

Advertisements

ഇരകൾ ആകുന്നവർക്ക് സ്ത്രീകൾ എന്ന വ്യാജേന അശ്ലീലചുവയുള്ള സന്ദേശങ്ങളും, സോഷ്യൽ മീഡിയകളിൽ നിന്നും ശേഖരിക്കുന്ന സ്ത്രീകളുടെ അർദ്ധനഗ്‌ന ചിത്രങ്ങളും അയച്ചുകെടുത്ത് സൗഹൃദം സ്ഥാപിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടർന്ന് സിബിഐയുടെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ ആണെന്നും മേൽപറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിൽ കണ്ടെത്തിയെന്നും, അതിന്മേൽ നിയമ നടപടിയെടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം നൽകാത്തവരുടെ ചാറ്റ് ഉൾപ്പെടെ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കും എന്ന് ഭീഷണിപ്പെടുത്തി ഓൺലൈൻ മണിവാലറ്റുകളിലൂടെ പണം തട്ടിയെടുക്കും.
ഇത്തരത്തിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കഴിഞ്ഞ രണ്ട് മാസമായി അന്വേഷണം നടത്തി വരുകയായിരുന്നു.
രാജസ്ഥാനിലെ ട്രൈബൽ വംശജരിൽ നിന്നും തിരച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് മൊബൈൽ കണക്ഷനുകളെടുത്ത് ക്രിയേറ്റ് ചെയ്ത ഓൺലൈൻ മണിവാലറ്റുകളിലൂടെ പണം കവരുകയായിരുന്നു തട്ടിപ്പുകാരുടെ രീതി.

ആ പണം ഉപയോഗിച്ച് വിവധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് ആഢംബര ജീവിതം നയിച്ചിരുന്ന ഇവരെ അന്വേഷണത്തിൽ കണ്ടെത്തുക എന്നത് അത്യന്തം ദുഷ്‌കരമായിരുന്നു. പ്രതികളുടെ ഇമെയിൽ വിവരങ്ങളും, മണിവാലറ്റുകളിലൂടെ ലഭിച്ച പണം വിനിയോഗിച്ച രീതികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ രാജസ്ഥാനിലെ ഉദയപ്പൂർ , ദുർഗാപൂർ , ബൻസ്വാര എന്നീ ജില്ലകളിൽ നിന്നുമാണ് സ്ഥിരമായി വന്ന് പോകുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ജില്ലകളിലെ താമസിക്കാരായ പ്രത്യേക വിഭഗത്തിൽപ്പെട്ടവരാണ് പ്രതികൾ എന്ന് വ്യക്തമായി.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നേത്യത്വത്തിൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, സ്റ്റേഷൻ ഹൗസ് ഓഫിസർ പൊലീസ് അസ്സി.കമ്മീഷണർ റ്റി. ശ്യാംലാൽ , അസ്സി. സബ് ഇൻസ്‌പെക്ടർമാരായ വി.ഷിബു. , സുനിൽ കുമാർ. എൻ, സിവിൽ പൊലീസ് ആഫീസർ വിപിൻ ഭാസ്‌കർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം ഒരാഴ്ചയോളം രാജസ്ഥാനിൽ താമസിച്ച് മലയാളിയും ജോഥ്പൂർ പൊലീസ് കമ്മീഷണറുമായ ജോസ്‌മോന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക പൊലീസ് സംഘവുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ വല്ലഭ് പട്ടിദാർ (26), അശോക് പട്ടിദാർ (26), നീലേഷ് പട്ടിദാർ (19) എന്നിവരെ ദുർഗാപൂർ ജില്ലയിലെ തലോറ, ഇൻഡോറ, ഡോളി എന്നീ താലൂക്കുകളിൽ നിന്നും അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും, അശ്ലീല ചുവയുള്ള പരസ്യങ്ങൾ തയ്യാറാക്കി പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന വെബ്‌സൈറ്റിന്റെ വിവരങ്ങളും കൂടാതെ നിരവധി സിംകാർഡുകളും ഓൺലൈൻ ബാങ്ക് ഇടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ട്.

Hot Topics

Related Articles