കൊച്ചി: ഓൺലൈൻ ടിക്കറ്റ് റിസർവേഷനും, ടിക്കറ്റ് ക്യാൻസലേഷനും ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർ.ടിസി. ജനുവരി ഒന്നുമുതൽ തീരുമാനം നടപ്പിലാകും. നിലവിൽ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുന്നതിനുള്ള റിസർവേഷൻ നിരക്ക് 30 രൂപയാണ്.
ഇത് 10 രൂപയായി കുറച്ചു. കൂടാതെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കുകയുമില്ല. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ള ക്യാൻസലേഷൻ അനുവദിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിൽ 25 ശതമാനം, 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ 40 ശതമാനം, 12 മണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും.