ഓൺലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കുക. മൊബൈൽ ഫോൺ അസോസിയേഷൻ(എംആർആർഎ കേരളാ.)

എറണാകുളം: മൊബൈൽ റീടൈലേഴ്സ് ആൻഡ് റീചാർജിങ് അസോസിയേഷൻ (എം ആർ ആർ എ)എറണാകുളം ജില്ലാ കൺവെൻഷൻ ചേർന്നു. ജില്ലാ പ്രസിഡൻറ് ശ്രീനാഥ് മംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ ജെ റിയാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംആർആർഎ സംസ്ഥാന പ്രസിഡൻറ് ശിവ ബിജു മുഖ്യപ്രഭാഷണം നടത്തി. എംആർആർഎ എറണാകുളം ജില്ല ജനറൽ സെക്രട്ടറി എ എസ് നിസാം സ്വാഗതം പറഞ്ഞ യോഗത്തിൽ എംആർആർഎ സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു,സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചിമൂട് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ട്രഷറർ നിസാർ സി എസ്, ഷിബു സി ജോൺ , ജോസ് പനങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി. സാധാരണ കച്ചവടക്കാരെ പെരുവഴിയിൽ ആക്കുന്ന ഓൺലൈൻ വ്യാപാരത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനമെടുത്തു. ജില്ലാ ഭാരവാഹികളായി ശ്രീനാഥ് മംഗലത്ത് (ജില്ല പ്രസിഡൻറ്) എ. എസ് നിസാം (ജില്ലാ ജനറൽ സെക്രട്ടറി) നിസാർ സി എസ് (ജില്ലാ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.