“സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും; വിഷയത്തിൽ സർക്കാരിനൊപ്പം” ; രമേശ് ചെന്നിത്തല

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ  വിളിച്ചിരിക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല. വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കും. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണം. ഇന്റലിജിൻസ് സംവിധാനങ്ങൾ ശക്തിപെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Hot Topics

Related Articles