ഒരുമയുടെ അഞ്ചാമത്തെ സ്നേഹ ഭവനത്തിന്റെ കട്ടിള വയ്പ്പ് നടത്തി

ഞീഴൂർ: ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിരാശ്രയരും അസുഖബാധിതരുമായ ഭവനരഹിതർക്ക് വേണ്ടി നടപ്പിലാക്കുന്ന സ്നേഹ ഭവനം പദ്ധതിയുടെ അഞ്ചാമത്തെ ഭവനത്തിന്റെ കട്ടിള വയ്പ്പ് നടന്നു.  വയലാ ഇടച്ചേരിയിൽ പരേതനായ സുധനനും അസുഖബാധിതയായ ഭാര്യ ലിഷാ മോൾക്കും, ആറാം ക്ലാസിൽ പഠിക്കുന്ന ഏക മകൾക്കുവാണ് വീട് നിർമ്മിച്ചു നൽകുന്നത്.

Advertisements

 കാളികാവ് സ്വദേശി ഷിജോ കെ.എസ്. നൽകിയ മൂന്നര സെന്റ് സ്ഥലത്താണ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനം നടത്തിയത്. തറ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ, വർഷങ്ങളായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന സുധനൻ മരണപ്പെടുകയും ചെയ്തു. തുടർന്ന് നിർത്തിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ സേതുനാഥ് ഹെവൻലി പാസ്റ്റർ കുറവിലങ്ങാട്, ബാബു ജോർജ് ഹെവൻലി ഫീസ്റ്റ് ബ്രദർ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ രമാ രാജു, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബു ജോർജ് പോതംമാക്കിയിൽ, ശശികുമാർ കാളികാവ് എന്നിവരുടെ സാന്നിധ്യത്തിൽ കട്ടിളവെപ്പ് നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ഒരുമ സ്നേഹ ഭവനം പദ്ധതി കൂടാതെ കോട്ടയം ജില്ലയിൽ അഞ്ച് ഗവൺമെന്റ് ഹോസ്പിറ്റലിൽ നിത്യേന ഭക്ഷണം നൽകുന്നതോടൊപ്പം സൗജന്യ ആംബുലൻസ് സർവീസ്, 30 നിർദ്ധന കുടുംബങ്ങളിലെ കുട്ടികളുടെ പൂർണ്ണ വിദ്യാഭ്യാസ ചിലവ്, എല്ലാ മാസവും നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം, വയോജന ക്ഷേമ പദ്ധതി, ഒരുമയുടെ സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകളുടെ ക്ഷേമത്തിനായി തയ്യൽ മെഷീൻ വിതരണം ചെയ്യുന്നതോടൊപ്പം എൻ.ജി.ഒ. കോൺ ഫെഡറേഷൻ 50 ശതമാനം സാമ്പത്തിക സംരംഭകത്വ വികസന പരിപാടിയിൽ ലാപ്ടോപ്പ്, കോഴിക്കൂട്, തയ്യൽ മെഷീനുകൾ മുതലായവയും വിതരണം നടത്തിവരുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ പ്രവർത്തകരായ ഷാജി അഖിൽ നിവാസ്, ജോയ് മയിലംവേലി, കെ. പി വിനോദ്,പ്രസാദ് എം,ശ്രുതി സന്തോഷ്, സിൻജാ  ഷാജി എന്നിവർ നേതൃത്വം നൽകി വരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.