കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്ത് ഓക്സിജൻ ഷോറൂമിന് സമീപത്ത് തീപിടുത്തം : തീ കത്തിയത് വൈദ്യുതി പോസ്റ്റിൽ : അപകടം ഒഴിവായി

കോട്ടയം : നാഗമ്പടം ഓക്സിജൻ ഷോറൂമിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം. അപ്രതീക്ഷിതമായി വൈദ്യുതി പോസ്റ്റിൽ തീ പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ നാഗമ്പടം ചെമ്പരത്തിമൂട്ടിലായിരുന്നു സംഭവം.

Advertisements

ചെമ്പരത്തിമൂട്ടിന് സമീപത്തെ ഇടവഴിയിലെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഇതേ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം ഭാഗികമായി നിലച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Hot Topics

Related Articles