കോട്ടയം : യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനം മാർച്ച് 24 നും 25നും കുറുപ്പന്തറയിൽ ബിനോയ് ചെറിയാൻ നഗറിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി മാർച്ച് 24 ന് വൈകിട്ട് നാലിന് കാണക്കാരിയിൽ നിന്നും കുറുപ്പന്തറയിലേയ്ക്ക് ഛായാചിത്ര പ്രയാണം നടത്തും. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജിനു മാത്യു അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി ജെനിൻ ഫിലിപ്പ് ജാഥ ക്യാപ്റ്റനാകും.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രറി അഡ്വ.ജിതിൻ ജോർജ് ജാഥാ ക്യാപ്റ്റനായുള്ള പതാക ജാഥ കടുത്തുരുത്തിയിൽ നിന്ന് കുറുപ്പന്തറയിലേയ്ക്ക് നടക്കും. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ബേബി തൊണ്ടാം കുഴി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ശരത്ത് ശശാങ്കൻ അധ്യക്ഷത വഹിക്കും. 24 ന് വൈകിട്ട് ആറിന് പതാക ഉയർത്തലും, ആറരയ്ക്ക് പ്രതിനിധി സമ്മേളനവും നടക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമായ ജോബിൻ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് 25ന് വൈകിട്ട് 4ന് കുറുപ്പന്തറ കടവിൽ നിന്ന് ജംഗ്ഷനിലേക്ക് നടക്കുന്ന യുവജന റാലി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന പൊതുസമ്മേളനം കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സ്നേഹ വീടിൻറെ താക്കോൽദാനം നിർവഹിക്കും.