ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്; നവീന്റെ മരണത്തിൽ ദുഖമുണ്ടെന്ന് പി പി ദിവ്യ

കണ്ണൂർ: നവീൻ ബാബുവിൻ്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യ ജയില്‍ മോചിതയായ ശേഷം ആദ്യ പ്രതികരണവുമായി രംഗത്ത്. നവീന്റെ മരണത്തിൽ ദുഖമുണ്ടെന്നും സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു.

Advertisements

മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയില്‍ തൻ്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിൻ്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles