പി.ഉണ്ണികൃഷ്‌ണൻ അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ടി.വി പ്രസാദിന്;തിരുവനന്തപുരത്ത് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്തസംഭവം റിപ്പോർട്ട്‌ ചെയ്തതിനാണ് പുരസ്‌കാരം

തിരുവനന്തപുരം: കാലിക്കറ്റ് പ്രസ് ക്ലബിന്‍റെ പി. ഉണ്ണികൃഷ്ണന്‍ അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദ് അര്‍ഹനായി. മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. തിരുവനന്തപുരത്ത് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് അവാര്‍ഡ്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.

Advertisements

Hot Topics

Related Articles