കൊയ്ത്തിനു പാകമായ 400 ഏക്കര്‍ പാടത്ത് മട വീണു; രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു

പത്തനംതിട്ട: കൊയ്ത്തിനു പാകമായ പാടശേഖരത്ത് മടവീണു. ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്താണ് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മടവീഴ്ച ഉണ്ടായത്. 400 ഏക്കര്‍ ഉള്ള പാടശേഖരത്ത് നെല്‍ച്ചെടികള്‍ കൊയ്ത്തിന് പാകമായിട്ട് പത്തുദിവസം കഴിഞ്ഞിരുന്നു.

Advertisements

മഴയും വെള്ളപ്പൊക്കവും കാരണമാണ് ഇവിടെ കൊയ്ത്തു നടക്കാതിരുന്നത്. രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു. 220 കര്‍ഷകരാണ് ഈ പാടശേഖരത്ത് ഉള്ളത്. മടവീഴ്ച ഉണ്ടായ ഭാഗം അടയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ പ്രളയത്തിലും ഈ പാടശേഖരത്ത് മടവീഴ്ച ഉണ്ടായതായി കര്‍ഷകര്‍ പറഞ്ഞു.

Hot Topics

Related Articles