കൊച്ചി :ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന് . 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Advertisements
സക്കറിയ, സാറാ ജോസഫ് , സി വി ബാലകൃഷ്ണൻ എന്നിവർ അടങ്ങുന്ന സമിതിയാണ് സുഭാഷ് ചന്ദ്രനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയർമാൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു