പത്മശ്രീ പുരസ്കാര ജേതാവ് പ്രൊഫ.സി.ഐ.ഐസകിനെ അതിരമ്പുഴ പഞ്ചായത്ത് ആദരിച്ചു 

കോട്ടയം : ഭാരത സർക്കാരിന്റെ വിദ്യഭ്യാസം, സാഹിത്യം, ചരിത്രം എന്നീ വിശിഷ്ട സംഭാവനയ്ക്ക് 2023 രാഷ്ട്രപതിയുടെ പത്മശ്രീ പുരസ്കാരം ലഭിച്ച അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 12-ആം വാർഡ്‌ സ്വദേശി പ്രൊഫ. സി.ഐ.ഐസകിനെ വസതിയിലെത്തി അതിരമ്പുഴ പഞ്ചായത്ത് ആദരിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിതടത്തിൽ, വൈസ് പ്രസിഡൻ്റ് ആലീസ് ജോസഫ്, ഗ്രാമ പഞ്ചായത്ത് 13- ആം വാർഡ് മെമ്പർ കെ.റ്റി.ജെയിംസ് എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

Hot Topics

Related Articles