കോട്ടയം : പെയിന്റിംഗ് തൊഴിലാളി ഐക്യ ട്രേഡ് യൂണിയൻ (എ. കെ.പി.സി.എ ) പനച്ചിക്കാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഇൻഷുറൻസ് പരിരക്ഷ ക്യാമ്പയിനും ജില്ലാതല നോട്ടുബുക്ക് വിതരണവും നടത്തി . പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പെയിന്റിംഗ് ഐക്യ ട്രേഡ് യൂണിയൻ സംസ്ഥാന ചെയർമാൻ നിഖിൽ പട്ടാമ്പി ക്ഷേമനിധി ,അപകട ഇൻഷുറൻസ് എന്നിവ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. നോട്ടുബുക്ക് വിതരണത്തിന്റെ ഉദ്ഘാടന കർമ്മവും നിർവഹിച്ചു .യൂണിയൻ പനച്ചിക്കാട് വില്ലേജ് പ്രസിഡന്റ് കൊച്ചുമോൻ പി ഐ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ പരുത്തുംപാറ സ്വാഗതം ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നോട്ടുബുക്കുകളുടെ വിതരണം പഞ്ചായത്ത് മെമ്പർ എൻ കെ കേശവൻ , എ.കെ.പി.സി.എ ജില്ലാ പ്രസിഡന്റ് അനീഷ് പാമ്പാടി , താലൂക്ക് പ്രസിഡന്റ് രാജേഷ് സോപാനം താലൂക്ക് കമ്മിറ്റിയംഗം , സുരേഷ് കെ.പോൾ എന്നിവർ ചേർന്ന് നിർവഹിച്ചു എ.കെ.പി.പി.ഡബ്യു.എസ് സംസ്ഥാന പ്രസിഡന്റ് സുരേഷ് വാഴൂർ AKPPWS സംസ്ഥാന സെക്രട്ടറി ട്വിങ്കിൾ മാത്യു എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ചെയർമാൻ നിഖിൽ പട്ടാമ്പിയെയും ജില്ലാ സെക്രട്ടറി അനീഷ് പാമ്പാടിയെയും പൊന്നാട അണിയിച്ച് ആദരിച്ചു . യൂണിയൻ കമ്മിറ്റിയംഗം ഗിരീഷ് തടത്തിൽ കൃതജ്ഞത പറഞ്ഞു.