പാലക്കാട് പട്ടാമ്പിയിൽ നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത് പൊലീസ് സ്റ്റേഷനു തൊട്ടു മുന്നിൽ വച്ച്; ആരെയും കൂസാതെ സ്‌കൂൾ കുട്ടികളുടെ ഓണത്തല്ല്; വീഡിയോ കാണാം

പാലക്കാട്: പട്ടാമ്പിയിൽ നടുറോഡിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. പരീക്ഷ കഴിഞ്ഞതിനു ശേഷം വീട്ടിലേയ്്ക്കു മടങ്ങുന്നതിനിടെയാണ് സ്്കൂൾ വിദ്യാർത്ഥികൾ നടു റോഡിൽ ഏറ്റുമുട്ടിയത്. പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാത്ഥികളാണ് പരസ്പരം ഏറ്റ്മുട്ടിയത്. പൊലീസ് സ്റ്റേഷന് മുൻ വശത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിലാണ് സംഘർഷം ഉണ്ടായത്.

Advertisements

വിദ്യാർത്ഥികൾ കൂട്ടത്തോടെ വെയിറ്റിംങ് ഷെഡിൽ എത്തിയ ശേഷം പരസ്പരം അസഭ്യം വിളികളോടെ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു ബസ് വെയിറ്റിംങ് ഷെഡുകൾക്കിടയിലുള്ള സ്ഥലത്ത് വച്ചാണ് കുട്ടികൾ ഏറ്റുമുട്ടിയത്. പൊലീസ് എത്തിയാണ് വിദ്യാത്ഥികളെ പിരിച്ച് വിട്ടത്. പൊലീസ് സ്റ്റേഷനു മുന്നിൽ കുട്ടികൾ, പൊലീസ് സാന്നിധ്യത്തിലാണ് ഏറ്റുമുട്ടിയത്.

Hot Topics

Related Articles