അഹമ്മദാബാദ് : ലോകകപ്പിലെ എന്നല്ല ക്രിക്കറ്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ എല്ലാവരും നോക്കി കാണുന്നത്.കാണികളുടെ എണ്ണത്തിലായാലും ടെലിവിഷന്‍ പ്രേക്ഷകരുടെ കാര്യത്തിലായാലും എന്നും ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റെക്കോഡ് സൃഷ്ടിക്കാറുണ്ട്. ലോകകപ്പിന്റെ ഈ പതിപ്പിലും ഇന്ത്യ- പാക് മത്സരം ആ പതിവ് തെറ്റിച്ചിട്ടില്ല.
അതേസമയം പാകിസ്ഥാനെതിരേയും ജയം സ്വന്തമാക്കിയ ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. അതിനിടെ ക്രിക്കറ്റിന് ഒരിക്കലും ചേരാത്ത ചില പ്രവൃത്തികള്‍ക്കും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം വേദിയായിരുന്നു. പാകിസ്ഥാന്‍ ആരാധകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. ഇത് കൂടാതെ പാകിസ്ഥാന്‍ താരങ്ങളെ നേരിട്ടും സോഷ്യല്‍ മീഡിയയിലും ഒരു വിഭാഗം ആള്‍ക്കാര്‍ ട്രോളിനും പരിഹാസത്തിനും വിധേയരാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്രമല്ല മത്സരത്തിനിടെ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നേരെ ജയ് ശ്രീരാം മുഴക്കുന്ന സംഭവവുമുണ്ടായി. ടോസിനിടെ ബാബര്‍ അസം സംസാരിക്കുമ്പോഴെല്ലാം ബഹളമുണ്ടാക്കിയും പുറത്തായി പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് റിസ്വാനെ കൂക്കി വിളിച്ചുമെല്ലാം കാണികളില്‍ ഒരു വിഭാഗം മോശം അന്തരീക്ഷം സൃഷ്ടിച്ചു. ഇപ്പോഴിതാ സംഭവത്തില്‍ നടപടിക്കൊരുങ്ങുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
സ്റ്റേഡിയത്തില്‍ കാണികളുടെ സമീപനത്തില്‍ നിരാശരായ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) സമീപിക്കുന്നത് പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ടെലഗ്രാഫ് ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ താരങ്ങള്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പി സി ബി അതൃപ്തരാണ്. ഉന്നത ഉദ്യോഗസ്ഥര്‍ വിഷയം പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച പിസിബി പ്രസിഡന്റ് സക്ക അഷ്റഫ് ലാഹോറിലെത്തുമ്പോള്‍ മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. പാകിസ്ഥാന്‍ കോച്ചിംഗ് സ്റ്റാഫിലെ അംഗങ്ങളായ ഗ്രാന്റ് ബ്രാഡ്ബേണും മിക്കി ആര്‍തറും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ലോകകപ്പ് ഒരു ഐസിസി ഇവന്റായി തോന്നുന്നില്ല എന്നും ബിസിസിഐ പരിപാടി പോലെ തോന്നി എന്നുമായിരുന്നു മിക്കി ആര്‍തര്‍ പറഞ്ഞത്.
2011 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന സെമി ഫൈനല്‍ കാണാന്‍ പാകിസ്ഥാന്‍ ആരാധകര്‍ക്കായി 6500 വിസകള്‍ അനുവദിച്ചിരുന്നു. അതേസമയം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഐസിസി നിയന്ത്രിക്കുന്നത് ബിസിസിഐ ആണെന്നും പാകിസ്ഥാന്‍ പരാതി വൃഥാവിലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.