ഗുരുവായൂര്‍: സുഹൃത്ത് താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലെത്തി കക്ഷിയെ ഒന്ന് അമ്പരിപ്പിക്കാന്‍ പടക്കം പൊട്ടിച്ചവര്‍ സംശയത്തിെന്റ മുള്‍മുനയിലായി. ഇവര്‍ പടക്കം പൊട്ടിച്ച സമയവും ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ തോല്‍പ്പിച്ച സമയവും ഒന്നായതാണ് കുരുക്കായത്. തെക്കെ നടയിലെ ഫ്ലാറ്റ് സമുച്ചയത്തിന് മുന്നില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
കാമറയുടെ ലെന്‍സ് കൂട്ടുകാരന് തിരിച്ചെത്തിക്കാന്‍ വന്ന സുഹൃദ് സംഘമാണ് അബദ്ധത്തില്‍ കുടുങ്ങിയത്. കൂട്ടുകാരനെ ഒന്ന് അമ്ബരിപ്പിക്കാനാണ് അവന് താമസിക്കുന്ന ഫ്ലാറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചത്. അവരുടെ കഷ്ടകാലത്തിന് ഇന്ത്യ പാകിസ്താനോട് തോറ്റ അതേ മുഹൂര്‍ത്തത്തിലായിരുന്നു പടക്കം പൊട്ടല്‍. ഇന്ത്യയുടെ തോല്‍വിയില്‍ ആഹ്ലാദിക്കുന്ന പാക്ക് അനുകൂലികളാവും പടക്കം പൊട്ടിച്ചിരിക്കുക എന്ന് സംശയിച്ച പരിസരവാസികളിലാരോ പൊലീസിന് വിവരം നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരങ്ങളന്വേഷിച്ച് പൊലീസ് എത്തിയപ്പോഴാണ് തങ്ങള്‍ കൗതുകത്തിന് ചെയ്ത പ്രവൃത്തിയുടെ അപകടം സുഹൃദ് സംഘത്തിന് മനസ്സിലായത്. പടക്കം പൊട്ടിച്ചവര്‍ ഇന്ത്യ – പാകിസ്താന് മത്സരം ഉള്ള കാര്യം പോലും ശ്രദ്ധിച്ചിരുന്നില്ലത്രേ. ഉണ്ടായ കാര്യങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ പൊലീസിനും ബോധ്യപ്പെട്ടു. ഇനി പടക്കം പൊട്ടിക്കും മുമ്പ് ഇന്ത്യ-പാകിസ്താന് മത്സരഫലം കൂടി നോക്കണമെന്ന ഗുണപാഠമാണ് സുഹൃദ് സംഘത്തിന് ലഭിച്ചത്.