ന്യൂഡല്‍ഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എൻ.ഐ.എ റെയ്‌ഡ് നടത്തി. കേരളത്തില്‍ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. കേരളം കൂടാതെ മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിച്ചില്ല. രാജ്യത്തെ വിവിധയിടങ്ങളില്‍ സ്ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷ് എന്നയാളെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയി. തുടര്‍ന്ന് അന്വേഷണം എൻ,ഐ,എ ഏറ്റെടുക്കുകയായിരുന്നു. .