എൽഡിഎഫ് നേതാക്കൾക്കെതിരെ അപവാദ പ്രചരണം ; ഒളിവിലായിരുന്ന സൈബർ കേസ് പ്രതി പാലാ സ്വദേശി സഞ്ജയ് സക്കറിയ അറസ്റ്റിൽ

പാലാ :
പാലാക്കാരൻ ചേട്ടൻ, പാൽക്കാരൻ പാലാ തുടങ്ങിയ വ്യാജ ഫേസ്ബുക്ക് ഐഡി യിലൂടെ രാഷ്ട്രീയ സാമൂഹിക നേതാക്കൾ ക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിൻ്റെ പേരിൽ കേസിൽ അകപ്പെട്ട് ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പാലാ സ്വദേശി സഞ്ജയ് സക്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പരേതനായ കെ.എം മാണി, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ മാണി, തോമസ് ചാഴികാടൻ എം പി എന്നിവരെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലകരമായ പരാമർശങ്ങൾ നിരന്തരം നടത്തുകയും ചെയ്തതിനെതിരെ  പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. വിശദമായ വാദം കേട്ട കോടതി കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്ന് എഫ് ഐ ആർ ക്യാൻസലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. അവിടെയും പരാജയപ്പെട്ടതോടെ കീഴടങ്ങുവാൻ പ്രതി നിർബന്ധിതനാവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി എംഎം മണി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർക്കെതിരെയും സഞ്ജയ് സക്കറിയ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.പ്രതിയുടെ ഫോണിൽ നിന്നും മെമ്മറി കാർഡ്, സിം കാർഡ് കാർഡ്, കമ്പ്യൂട്ടർ ഡിവൈസ് എന്നിവ നീക്കം ചെയ്തതായി പരിശോധനയിൽ വ്യക്തമായി.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പാലാ എസ് എച്ച് ഓ
കെ പി തോംസൺ പറഞ്ഞു. സമാനമായ കുറ്റം ചെയ്ത മജീഷ് കൊച്ചുമലയിൽ എന്നയാളെ ഇതിനുമുമ്പ് കോടതി ശിക്ഷിച്ചിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.