ആശാ വർക്കർമാരുടെ സമരം; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

ദില്ലി: ആശാ വർക്കർമാരുടെ സമരത്തില്‍ കൂടുതല്‍ ഇടപെടലുകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് സമരത്തെ കുറിച്ച്‌ സുരേഷ് ഗോപി വിശദീകരിച്ചു. ആശ വർക്കർമാർക്ക് വേതനം നല്‍കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്ന് നദ്ദ സുരേഷ് ഗോപിയെ അറിയിച്ചു.

Advertisements

20 മിനിറ്റിലധികം കൂടിക്കാഴ്ച നീണ്ടു. ദില്ലിയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ ആയിരുന്നു കൂടികാഴ്ച. നേരത്തെ തിരുവനന്തപുരത്തെ സമരവേദിയില്‍ ബിജെപി നേതാക്കള്‍ എത്തിയപ്പോള്‍ ആശവർക്കർമാർക്ക് കേന്ദ്രം നല്‍കാനുള്ള കുടിശിക ലഭ്യമാക്കുന്നതിനായി ഇടപടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles