ചിറ്റൂർ: പാലക്കാട് ഷാപ്പില്‍ നിന്നും പരിശോധനയ്ക്കെടുത്ത കള്ളില്‍ മായം. ചിറ്റൂർ റേഞ്ചില്‍ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിലാണ് കഫ് സിറപ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളില്‍ നിന്നാണ് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കഫ് സിറപ്പില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ എന്ന രാസപദാർത്ഥമാണ് കള്ളില്‍ നിന്നും കണ്ടെത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാപ്പില്‍ നിന്നും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കാക്കനാട് ലാബില്‍ നിന്നും ലഭിച്ച റിപ്പോർട്ടില്‍ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്.
ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.