പാലാ സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ജൂബിലി വോളി 2024

പാലാ : ജൂബിലി വോളി 2024 ഡിസംബർ 2 മുതൽ 6 വരെ പ്രതികൂല കാലാവസ്ഥയിലും വൻ ജനപങ്കാളിത്തത്തോടെ ആവേശകരമായി നടത്തപ്പെട്ടു.പാലാ മുനിസിപ്പൽ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ പാലാ നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ കല, കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലറും കൺവീനറുമായ വി.സി പ്രിൻസ്, കൗൺസിലർ ജോസ് ചീരാംകുഴി ,പ്രസിഡൻ്റ് അഡ്വ.സന്തോഷ് മണ്ണാർകാട്ട്വി.സി ജയിംസ്, ജോയി പാലാത്ത്, കുഞ്ഞുമോൻ പാലായ്ക്ക്, കുഞ്ഞുമോൻ മണർകാട്ട്, ജോർജ് വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

ഉദ്ഘാടന മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജും,സെൻ്റ് ജോർജ് വാഴക്കുളവും ഏറ്റുമുട്ടി;ഇന്നത്തെ വിജയികളായ പാലാ സെൻ്റ് തോമസ് കോളേജ് പ്രോഗ്രസീവ് ചാരമംഗലവുമായി ഏറ്റുമുട്ടും ടൂർണ്ണമെൻ്റ് വിജയികൾക്ക് പാലായ്ക്കൽ ബട്ടൺ ഹൗസ് സ്പോൺസർ ചെയ്യുന്ന 25000 രൂപയും തയ്യിൽ എവർറോളിംഗ് ട്രോഫിയും, മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫിയും, റണ്ണറപ്പിന് പാലാ ഇലക്ട്രിക്കൽ & ബിൽ ഡേഴ്സ് നൽകുന്ന 15000 രൂപയും വി.സി ജോൺ തയ്യിൽ മെമ്മോറിയൽ ട്രോഫിയും നൽകുന്നു.

Hot Topics

Related Articles