ഏറ്റുമാനൂർ : തിരുന്നൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ലോക്സഭയിൽ റൂൾ 370 പ്രകാരം സബ്മിഷനിലൂടെ തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.
മുമ്പ് നിരവധി തവണ റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ടും, ലോകസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജർ, ഏറ്റുമാനൂരിലെ യാത്രക്കരുടെയും ടിക്കറ്റ് വിൽപ്പനയുടെയും വിശദാംശങ്ങൾ പരിശോധിച്ച ശേഷം റെയിവേയുടെ മാനദണ്ഡം അനുസരിച്ച്, പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാവുന്നതാണെന്ന് റെയിൽ ബോർഡിനോട് ശുപാർശ ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് സബ്മിഷനിലൂടെ ലോക്സഭയിൽ എംപി ആവശ്യപ്പെട്ടു.