പലസ്തീൻ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ രൂപീകരിച്ചു

കുമ്മനം : വോയിസ്‌ ഓഫ് കുമ്മനം – എന്റെ കുമ്മനം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ബഹുജനകൂട്ടായ്മ രൂപീകരിച്ചു. ഈ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കവലയിൽ പലസ്‌തീൻ  ഐക്യദാർഢ്യ മഹാ സംഗമം നടത്തും.  മന്ത്രി, എം.പി, എം എൽ എ,സാംസ്കാരിക നായകർ തുടങ്ങിയവരെ പരിപാടിയിൽ പങ്കെടുപ്പിക്കും. പ്രോഗ്രാം നടത്തിപ്പിന്നായി  30അംഗ കമ്മിറ്റി നിലവിൽ വന്നു.  തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോൻ,റൂബി ചാക്കോ,  അബ്ദുൽ കരീം ഇല്ലിക്കൽ, നാസർ ചാത്തൻകോട്ടുമാലി,തൽഹത്ത് അയ്യങ്കോയിക്കൽ, എന്നിവർ രക്ഷാധികാരികൾ ആയിരിക്കും.  കൺവീനർമാരായി എം എസ് ബഷീർ,അജാസ് തച്ചാട്ട്,ഹാഷിം ചേരിയേക്കൽ, യു നവാസ് ,അൻസർഷാ, അബ്ദുൽ ഗഫൂർ പുതുപ്പറമ്പിൽ,സക്കീർ ചെങ്ങമ്പള്ളി, മാലേത്ത് പ്രതാപൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ മാരായി  എ.കെ  ജോസഫ്,ജാബിർ ഖാൻ,അൻവർ പാഴൂർ,ഫൈസൽ പുളിന്താഴ,സുജായി യൂനുസ്,ഷഹബാസ്,അൻസൽ പാഴൂർ,സിറാജുദ്ദീൻ മറ്റത്തിൽ എന്നിവരെ തിരഞ്ഞെടുത്തു. പ്രോഗ്രാം വിജയത്തിനായി ഹാജി അബ്ദുൽ ജലീൽ പെരാട്ടുതറ, ഇസ്മായിൽ കുമ്മനം,ലെത്തീഫ് മാനത്തു കാടൻ,മുബാറക്,നസീബ് ചേരിയേക്കൽ,ബഷീർ,ജലീൽ ലബ്ബ പുത്തൻ പറമ്പിൽ,നൂഹ്കന്നിട്ടയിൽ , റാഷിദ്‌, അർഷാദ്, നിസാംപഴന്തറ,ഷെമീർ വളയംകണ്ടം തുടങ്ങിയവർ കമ്മിറ്റിക്കാർ ആയിരിക്കും.  പ്രോഗ്രാം ചെയർമാനായി നൂറുദ്ദീൻ മേത്തർ തോട്ടക്കാടിനെ തിരഞ്ഞെടുത്തു.

Hot Topics

Related Articles