പള്ളിക്കത്തോട് :
പള്ളിക്കത്തോട് പഞ്ചായത്തിനെ ഇരുട്ടിലേക്ക് തള്ളിവിടുന്ന ബിജെപി ഭരണ സമിതക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പഞ്ചായത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐയുടെ സമരം. പഞ്ചായത്തിലെ 13 വാർഡുകളും ഇരുട്ടിലാണ്. സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധം ഉയർന്നിട്ടും വിഷയത്തിന് പരിഹാരം കാണുവാൻ അധികാരികൾ തയ്യാറായിട്ടില്ല. പഞ്ചായത്തിലെ അടിസ്ഥാന വികസനത്തിലും ബിജെപി ഭരിക്കുന്ന ഭരണ സമതി ഗുരുതരമായ വീഴ്‌ചയാണ് വരുത്തുന്നത്. സിപിഐഎം ലോക്കൽ കമ്മിറ്റി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പള്ളിക്കത്തോട് കവലയിൽ അവസാനിച്ചു. തുടർന്ന് തെളിയാത്ത ഹൈ മാക്‌സ് ലൈറ്റിന് മുന്നിൽ മെഴുക് തിരി തെളിച്ചാണ് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചത്. പ്രതിഷേധ യോഗം സിപിഐഎം ലോക്കൽ സെക്രട്ടറി പി എം രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത് രാജു അധ്യക്ഷനായി. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ , ജോസഫ് , എസ്എഫ്ഐ ലോക്കൽ സെക്രട്ടറി പി ജെ അർജുൻ എന്നിവർ സംസാരിച്ചു.
പള്ളിക്കത്തോട് പഞ്ചായത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കണം ; എസ്എഫ്ഐ പ്രതിഷേധിച്ചു
Advertisements