പള്ളിക്കത്തോട് പഞ്ചായത്തിൽ ഹോർട്ടികോർപ്പ്‌ തേനീച്ച വളർത്തൽ പരിശീലന പരിപാടി ആരംഭിച്ചു

പള്ളിക്കത്തോട്‌ : ഹോർട്ടിക്കോർപ്പിന്റെയും ,പള്ളിക്കത്തോട്‌ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ രണ്ട്‌ ദിവസത്തെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം എൻ.എസ്‌.എസ്‌ കരയോഗം ഹാളിൽ ആരംഭിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ ഗിരീഷ്‌ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സനു ശങ്കർ ,അനിൽ കുന്നക്കാട്ട്‌,കൃഷി ഓഫീസർ പ്രവീൺ ജോൺ ,കൃഷി അസിസ്റ്റന്റുമാരായ പി.എസ്‌.ശശികല ,എസ്‌.ഹീര എന്നിവർ സംസാരിച്ചു.വിവിധയിനം തേനീച്ചകളെ കുറിച്ചും ,അവയുടെ പരിപാലത്തെക്കുറിച്ചും ,ഹോർട്ടിക്കോർപ്പ്‌ പ്രോഗ്രാം മാനേജർ ബെന്നി ഡാനിയൽ ക്ലാസെടുത്തു.

Advertisements

Hot Topics

Related Articles