പള്ളിക്കത്തോട്‌ ഇളംപള്ളി നരിപ്പാറ നിവാസികളുടെ പതിറ്റാണ്ടുകളായുള്ള വഴി എന്ന സ്വപ്നം സക്ഷാത്കരിക്കപ്പെടുന്നു

പള്ളിക്കത്തോട് : ഇളംപള്ളി നരിപ്പാറ നിവാസികളുടെ പതിറ്റാണ്ടുകളായുള്ള വഴി എന്ന സ്വപ്നം സക്ഷാത്കരിക്കപ്പെടുന്നു. ഇരുപതോളം കുടുംബങ്ങള്‍ വഴിയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇലക്ഷന്‍ കാലത്ത് എല്‍ഡിഎഫ് റോഡ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.റോഡ് നിര്‍മ്മാണത്തിന്റെ ഉത്ഘാടനം അഞ്ചാം വാര്‍ഡ് മെമ്പര്‍ ജിന്റോ സി കാട്ടൂര്‍ നിര്‍വഹിച്ചു. നിരവധി സുമനസ്സുകളുടെ സഹായത്തോടെയാണ് വഴി നിര്‍മാണം പൂര്‍ത്തിയായത്. നിര്‍മ്മാണത്തിനോട് അനുബന്ധിച്ച് നിരവധി ആളുകള്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയും പണം നല്‍കി സഹായിക്കുകയും ചെയ്തു. സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.ജി.രാജു ,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മധു , പി ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles