കോട്ടയം: പള്ളത്ത് പാടത്തിന് തീപിടിച്ചു. തീ ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം സംഭവിച്ച് വയോധികൻ മരിച്ചു. കളക്ടറേറ്റ് റിട്ട. ജൂനിയർ സൂപ്രണ്ട് പള്ളം എസ്എൻഡിപിയ്ക്ക് സമീപം കല്ലക്കടമ്പിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യു വർഗീസ് (63) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ പള്ളം പുലികുടി പാടശേഖരത്തിനാണ് തീപിടിച്ചത്. പാടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് നിന്ന സമീപവാസിയായ മാത്യുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തീയണക്കാൻ അഗ്നിശമന സേനാംഗങ്ങളും ചിങ്ങവനം പൊലീസും സ്ഥലത്തെത്തിയെങ്കിലും അഗ്നിശമനസേനയുടെ വാഹനങ്ങൾ പ്രദേശത്തേയ്ക്ക് എത്തിച്ചേരാൻ സാധിക്കാത്തിനാൽ തീയണയ്ക്കുവാൻ വൈകിയിരുന്നു. തുടർന്ന് സമീപത്തെ കിണറുകളിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. മുക്കാൽ മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാത്യുവിൻ്റെ മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം കാരന്മുട് സെൻ്റ് മേരീസ് പള്ളിയിൽ . മക്കൾ : ഷിൻ്റു മാത്യു ( ഓസ്ട്രേലിയ ) ഭാഗ്യ സെൻ മാത്യു , സ്നേഹ സെൻ മാത്യു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമക്കൾ : രഞ്ജു തോമസ് , നീലഞ്ചിറ മറ്റത്തിൽ ( ഓസ്ട്രേലിയ ) , സജിൻ ( കൊച്ച് പ്ളാക്കൽ , കാനം ) , ഫാ.കുറിയാക്കോസ് ജോൺസൺ കുന്നംകുളം