കോട്ടയം പാമ്പാടിയിൽ ഗവർണറുടെ പൈലറ്റ് പോകാൻ പരിശീലനം നടത്തിയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ചുമട്ട് തൊഴിലാളിയ്ക്കു പരിക്ക്

കോട്ടയം:
പാമ്പാടിയിൽ ഗവർണറുടെ പൈലറ്റ് പോകുന്നതിനായി പരിശീലനം നടത്തിയ വാഹനം ഇടിച്ച് ചുമട്ട് തൊഴിലാളിയ്ക്കു പരിക്ക്. ഗവർണർക്ക് പൈലറ്റ് പോകുന്നതിനായി പരിശീലനം നടത്തിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ വാഹനം ഇടിച്ചാണ് പാമ്പാടി ടൗണിലെ ചുമട്ട് തൊഴിലാളിയ്ക്കു പരിക്കേറ്റത്. പാമ്പാടി പങ്ങട കൊട്ടാരത്തിൽ വിജയനാണ് അപകടത്തിൽ പരിക്കേറ്റത്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നാളെ പാമ്പാടി പ്രദേശത്ത് ഗവർണറുടെ സന്ദർശം ഉണ്ട്. ഈ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് വാഹനം പരിശീലനം നടത്തുകയായിരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായി വാഹനം കടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കാൻ നിന്ന വിജയനെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വിജയനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വിജയന്റെ കാലിന് ഓടിവുണ്ട്. പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച വിജയനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അപകടകരമായുമാണ് വാഹനം ഓടിച്ചതെന്നു നാട്ടുകാർ ആരോപിച്ചു. തിരക്കേറിയ റോഡിൽ പരിശീലനം നടത്തിയ പൊലീസിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles