പാമ്പാടി ബ്ലോക്കിൽ മെറിറ്റോറിയസ് സ്കോളർഷിപ്പ്, പഠനമുറി പദ്ധതികളുടെ ഉദ്ഘാനം നടന്നു

പുതുപ്പള്ളി : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി, മെറിറ്റോറിയസ് സ്കോളർഷിപ്പ്
പദ്ധതികളുടെ ഉദ്ഘാടനം നടന്നു. വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. 45 വിദ്യാർത്ഥികൾക്ക്
സ്കോളർഷിപ്പും 12 പേർക്ക് പഠനമുറി നിർമ്മാണ ധനസഹായവും നൽകി. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു ചടങ്ങിൽ
അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബെറ്റി റോയ് , പ്രേമാ ബിജു , സി.എം മാത്യു , പഞ്ചായത്ത് അംഗങ്ങളായ ജെ അനീഷ് , ഡോ.മേഴ്സി ജോൺ, പ്രൊഫ. എം കെ രാധാകൃഷ്ണൻ ബിജു തോമസ്, ജോബി ജോമി,
ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ എം.എസ്. വിജയൻ, പട്ടികജാതി
വികസന ഓഫീസർ എസ് അഞ്ചു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles