കോട്ടയം പാമ്പാടിയിൽ വീടിന്റെ പുകപ്പുരയ്ക്ക് തീ പിടിച്ചു ; പുകപ്പുരയിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഫയർഫോഴ്സിൽ വിവരമറിയിച്ചത് വഴിയാത്രക്കാരൻ ; പാമ്പാടി ഫയർഫോഴ്സിന്റെ സമയബന്ധിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോട്ടയം : കോട്ടയം പാമ്പാടിയിൽ പുകപ്പുരയ്ക്ക് തീപിടിച്ചു. പാമ്പാടി കരിമ്പിൻ പുത്തൻ പുരയിൽ പിറ്റി സ്കറിയയുടെ വീടിന്റെ പുകപ്പുരയ്ക്കാണ് തീ പടർന്ന് പിടിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി എത്രയും വേഗം തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

Advertisements

വിറക് ഉണക്കാനായി ഇട്ട തീ പുകപ്പുരയിൽ പടർന്ന് പിടിക്കുകയായിരുന്നു. സ്കറിയയും മകളും തനിച്ചാണ് താമസം. പുകപ്പുര ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുന്നതിനാൽ വിറക് ഉണക്കുവാനായി ഇവർ തീ കത്തിക്കുന്നത് പതിവായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. വീടിന് പിറകിലുള്ള പുകപ്പുരയിൽ നിന്ന് തീ ഉയരുന്നത് കണ്ട വഴിയാത്രക്കാരൻ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പാടി ഫയർഫോഴ്സ് ഓഫീസിൽ നിന്നും കിലോമീറ്റർ മാത്രം ദൂരെയാണ് അപകടം നടന്നത്. അതിനാൽ തന്നെ യൂണിറ്റിന് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുവാൻ കഴിഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ , സി വി സാബു , മുഹമ്മദ് സുൽഫി, ഡി. ബിൻ രാജ്, പോൾസൺ ജോസഫ് , അനിൽകുമാർ , ഹനീഷ് ലാൽ , ഹരീഷ് മോൻ , വർഗീസ് , ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Hot Topics

Related Articles