പാമ്പാടിയിൽ കൃഷിഭവന്റെ ഓണ വിപണി സെപ്റ്റംബർ 4 മുതൽ 7 വരെ ; വിശദ വിവരങ്ങൾ അറിയാം

പാമ്പാടി : ഓണത്തോടനുബന്ധിച്ച് പാമ്പാടി കൃഷിഭവന്റെ നേതൃത്വത്തിൽ ഓണ വിപണി സെപ്റ്റംബർ 4,5,6,7 തീയതികളിൽ കൃഷിഭവനോട് ചേർന്നുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കും. നിലവിലെ മാർക്കറ്റ് വിലയെക്കാൾ 10% വില കൂട്ടി കർഷകർക്ക് നൽകിക്കൊണ്ട് സംഭരിക്കുന്ന നാടൻ വാഴക്കുലകളും,  പച്ചക്കറികളും 30% വിലക്കുറവിലാണ് വില്പന നടത്തുന്നത്.

Advertisements

കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുക, വിപണിയിൽ വില പിടിച്ചുനിർത്തി ഉപഭോക്താക്കൾക്ക്  സബ്‌സിഡി നിരക്കിൽ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. നാടൻ  വാഴക്കുലകളും,  പച്ചക്കറികളും മറ്റ് സ്വന്തം ഉല്പന്നങ്ങളും  കൃഷിഭവന്റെ വിപണിയിൽ വിൽക്കാൻ ആഹ്രഹിക്കുന്നവർ  സെപ്റ്റംബർ 2 ,  വൈകിട്ട് 5.00 ന് മുമ്പായി കൃഷി ഭവനിൽ വിവരം അറിയിക്കേണ്ടതാണ് എന്ന് കൃഷി ഓഫീസർ റ്റി എൽ ദിവ്യ അറിയിച്ചു.
    

Hot Topics

Related Articles