പാമ്പാടി സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തിഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ട് നോമ്പ് പെരുന്നാളും ; പുനർ നിർമ്മാണം പൂർത്തീകരിച്ച് കൊടിയേറി

പാമ്പാടി : പാമ്പാടി പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ  സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തിഡ്രലിൽ പുനർ നിർമ്മാണം പൂർത്തീകരിച്ച്, വിശുദ്ധ മൂറോൻ കൂദാശ ചെയ്തതിനുശേഷം പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും എട്ടുനോമ്പാചരണത്തിനുമായി  ഒരുങ്ങി. എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളം ശ്രേഷ്ഠ കാതോലിക്കാ ബാവായും, അഭിവന്ദ്യ മെത്രാപ്പോലീത്താമാരും വൈദീകരും കാർമീകത്വം വഹിക്കും.നാനാ ജാതി മതസ്ഥർക്ക് അനുഗ്രഹമായ ഈ പുണ്യപ്പെട്ട ദൈവാലായത്തിലെ എട്ടുനോമ്പിന്റെയും ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും തുടക്കം കുറിച്ച് ഓഗസ്റ്റ്  28 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം വികാരി റവ.ഫാ. ഈശോ കാലായിൽ കൊടിയേറ്റി. സെപ്റ്റംബർ 1 മുതൽ 8 വരെ വിവിധ പരിപാടികളോടെ പെരുന്നാൾ ആചരിക്കും.

Advertisements

Hot Topics

Related Articles