കോട്ടയം : പാമ്പാടിയിൽ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് അപകടം പാമ്പാടി സെൻറ് ജോൺസ് പള്ളിയുടെ സെമിത്തേരിയുടെ മതിലാണ് ശക്തമായ മഴയിൽ ഇടിഞ്ഞുവീണത്. മഴ കനത്തതോടെ വർഷങ്ങൾ പഴക്കംചെന്ന മുതൽ റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു ഈ സമയം വാഹനങ്ങളോ മറ്റ് യാത്രക്കാരോ ഇതുവഴി എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി.
സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ സഞ്ചരിക്കുന്ന വഴിയിൽ ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പകൽ 3.45 ഓടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് നിരവധി വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങുന്ന സമയം അല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. സംഭവമറിഞ്ഞ് പഞ്ചായത്ത് വില്ലേജ് അധികൃതരും പള്ളി അധികാരികൾ സ്ഥലത്തെത്തിയിട്ടുണ്ട്. റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.