ട്രാക്കോ കേബിൾ കമ്പനിയുടെ നവീകരിച്ച ഷോറൂം പാമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു

പാമ്പാടി :
വട്ടുകുളം എം.കെ.എം. ആർക്കേഡിൽ പ്രവർത്തിച്ചുവരുന്ന കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ കോട്ടയത്തെ അംഗീകൃത വിതരണ ഏജൻസിയായ എം.കെ.എം. അസോസിയേറ്റ്സിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു.ഷോറൂമിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി പുനർനിർ ക്കുന്ന 10 വീടുകൾ വൈദ്യുതീകരിക്കുന്നതിനാവശ്യമായ കേബിളുകൾ എം.കെ.എം. അസോസിയേറ്റ്സ് മന്ത്രിക്ക് കൈമാറി. യോഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ, എം.ജി. യൂണിവേഴ്സിറ്റി, സിൻഡിക്കേറ്റ് അംഗം റെജി സഖറിയ ,കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സണ്ണി പാമ്പാടി ,
ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ
ഇ. എസ്. സാബു, ട്രാക്കോ കേബിൾ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്
ആർ. സനൽകുമാർ, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി റെജി , പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഡാലി റോയി , എൻ.ജി.ഒ അസോസിയേഷൻ
മുൻ സംസ്ഥാന പ്രസിഡന്റ് ബി. മോഹനചന്ദ്രൻ , റവ. ഫാ. അലക്സ് തോമസ് കോർ എപ്പിസ്കോപ്പ, പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഷേർളി തര്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, പാമ്പാടി യൂണിറ്റ് പ്രസിഡന്റ് ഷാജി പി. മാത്യു , വ്യാപാരി വ്യവസായി ഏകോപന സമിതി, പാമ്പാടി യൂണിറ്റ് സെക്രട്ടറി കുര്യൻ സഖറിയ , എം കെ ഏബ്രഹാം മുണ്ടമറ്റം , സൈനു അന്ന സാജൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles