പാമ്പാടിയെ മുക്കി മിന്നൽ പ്രളയ മഴ: ഒറ്റ രാത്രി കൊണ്ട് പെയ്ത് തോർന്നത് 117 മില്ലി ലീറ്റർ മഴ; മിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി; വീഡിയോ കാണാം

പാമ്പാടി: ആറ് മണിക്കൂർ കൊണ്ട് 117 മില്ലി മീറ്റർ പെയ്ത മഴ പാമ്പാടിയെയും പരിസരത്തെയും മിന്നൽ പ്രളയത്തിൽ മുക്കി. മിന്നൽ പ്രളയത്തിൽ പ്രദേശത്തെ റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായി. ആശങ്കയിലായ ജനങ്ങൾ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അപ്രതീക്ഷിതമായ വെള്ളക്കെട്ടിൽ ആർക്കും ഒന്നും ചെയ്യാനായില്ല.

Advertisements

ഞായറാഴ്ച രാത്രിയിൽ പാമ്പാടിയിൽ ലഭിച്ചത് ഓറഞ്ച് അലേർട്ടിലുള്ള മഴ അളവാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
രാത്രി ഒരു മണിയോടെ ആരംഭിച്ച പുലർച്ചെ ആറ് മണി വരെ തുടർന്നു. ഇതോടെ കൈ തോടുകളോട് ചേർന്ന പ്രദേശങ്ങളിലും, താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി. തുടർന്ന് മഴക്ക് അല്പം ശമനമുണ്ടായെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ല. കെ.കെ.റോഡിൽ പല ഭാഗത്തും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചേന്നം പള്ളി, കാളചന്ത ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗത തടസം നേരിട്ടിരുന്നു.
ഇപ്പോൾ വലിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. പാമ്പാടി കാളച്ചന്ത ഭാഗത്തെ നിരവധി വീടുകളിലും, ഹോട്ടൽ, കടകൾ അടക്കമുള്ള സ്ഥാപനങ്ങളിലും വെള്ളം കയറി. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതികളും, വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. സൗത്ത് പാമ്പാടി, വത്തിക്കാൻ, മാന്തുരുത്തി, കൂരോപ്പട ഒറവയ്ക്കൽ റോഡ് എന്നിവിടങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി. ഗുരുതര സാഹചര്യം കണക്കാക്കി പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

കോട്ടയം ജില്ല
മഴ അളവ്
2022 ഓഗസ്റ്റ് 29, 8.30
കോട്ടയം – 46.6 മില്ലീ മീറ്റർ
കോഴ – 68.2
പാമ്പാടി – 117.4
ഈരാറ്റുപേട്ട

Hot Topics

Related Articles