മുംബൈ : ഇന്ത്യൻ പാൻ ബ്രാൻഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് മുൻ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സേവാഗ്, സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ് എന്നിവരെ കുറ്റപെടുത്തി ഗൗതം ഗംഭീര്‍. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ രൂക്ഷ വിമര്‍ശനം. ഒരു പാൻ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് 20 കോടി ഓഫര്‍ ചെയ്തിട്ടും സച്ചിൻ അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.
”ഇത്തരം കാര്യങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോള്‍ മോഡലുകളെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മൂന്ന് കോടി രൂപയാണു ഞാൻ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാല്‍ അര്‍ഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാൻ വിശ്വസിക്കുന്നു.”- ഗൗതം ഗംഭീര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”സച്ചിൻ തെൻഡുല്‍ക്കര്‍ക്ക് 20-30 കോടി രൂപയായിരുന്നു ഓഫര്‍. എന്നാല്‍ പാൻ മസാല പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിൻ അദ്ദേഹത്തിന്റെ പിതാവിന് വാക്കുകൊടുത്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു റോള്‍ മോഡലാകുന്നത്.”- ഗംഭീര്‍ വ്യക്തമാക്കി.