കോട്ടയം : പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ബി സി എം കോളേജിലെ സാമൂഹ്യപ്രവർത്തന വിഭാഗവും ചാന്നാനിക്കാട് വയോജനവേദിയും എം എം പബ്ലിക് ലൈബ്രറിയും സംയുക്തമായി ‘സ്നേഹതീരം’ പരിപാടി വയോജനവദിയുടെ ഹാളിൽ നടത്തി . കലാസാഹിത്യ സാംസ്കാരിക പ്രവർത്തകൻ കുറിച്ചി സദൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ‘മാറുന്ന സമൂഹത്തിൽ വാർദ്ധഖ്യത്തിന്റെ പങ്ക് ‘ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ ആദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്ത് മെമ്പർമാരായ എൻ. കെ. കേശവൻ, ഡോ. ലിജി വിജയകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. ആർ. ബിന്ദുമോൻ, വയോജനവേദി സെക്രട്ടറി സി. കെ. മോഹനൻ, ജോ. സെക്രട്ടറി ഭുവനേശ്വരി യമ്മ, ജി. ദേവിക, ആർ. അനഘ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും നടന്നു.