കോട്ടയം : പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതി അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവുമായി ബിജെപി പഞ്ചായത്ത് മെമ്പർമാർ. പഞ്ചായത്തിൽ ഒരു വർഷം മുൻപ് തുടങ്ങിയ പദ്ധതി ഇപ്പോഴും എങ്ങും എത്താത്ത അവസ്ഥതയിൽ എത്തിച്ചതിൽ പ്രധാനമായും വാട്ടർ അതോറിറ്റിയും കൂടെ പഞ്ചായത്ത് ഭരണ സമിതിയും കുറ്റക്കാരാണെന്നു എൻ ഡി എ പ്രതിനിധീകരിക്കുന്ന ബി ജെ പി മെമ്പർമാർ ശക്തമായി പ്രതിഷേധിച്ചു.
പരുത്തുംപാറ കവലയിൽ നടന്ന പ്രതിഷേധം സമരത്തിന് പാർലമെന്ററി പാർട്ടി ലീഡർ ജയൻ കല്ലുങ്കൽ നേതൃത്വം നൽകി. ബിജെപി മണ്ഡലം പ്രസിഡന്റ് കെ ജി ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മാരായ സുമാ മുകുന്ദൻ,എം കെ കേശവൻ, പ്രസീത സി രാജു, ഡോ. ലിജി വിജയകുമാർ എന്നിവരും, യുവമോർച്ച ജില്ലാ സെക്രട്ടറി മണിക്കുട്ടൻ, ബിജെപി മേഖല സെക്രട്ടറി എം. പി രാധാകൃഷ്ണൻ, മേഖല പ്രസിഡന്റ് എം. എൻ ഓമനക്കുട്ടൻ, മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ശാന്തി എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.