പനച്ചിക്കാട് പഞ്ചായത്തിലെ കടവുകൾ ക്ലീനാകുന്നു; കടവുകളെ മാലിന്യ മുക്തമാക്കി സൗന്ദര്യവൽക്കരിക്കുവാൻ പഞ്ചായത്തിന്റെ വ്യത്യസ്ത പദ്ധതി

പനച്ചിക്കാട് : കടവുകളെ മാലിന്യ മുക്തമാക്കി സൗന്ദര്യവൽക്കരിക്കുവാൻ വ്യത്യസ്ത പദ്ധതികളുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചോഴിയക്കാട് കല്ലുങ്കൽ കടവിലെ ചിറയുടെ ഇരുവശവും കാട് വെട്ടി തെളിച്ച് വൃത്തിയാക്കുന്ന പണികൾ ആരംഭിച്ചു.

Advertisements

അര കിലോമീറ്റർ വീതം ചിറയുടെ രണ്ടു വശങ്ങളിലും കയർ ഭൂവസ്ത്രം വിരിക്കും. ചെടികളും മരങ്ങളും വച്ചു പിടിപ്പിച്ച് സൗന്ദര്യവൽക്കരിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ 968 തൊഴിൽ ദിനങ്ങൾ ക്രമീകരിച്ച് പൂർത്തീകരിക്കുന്ന ഈ പദ്ധതിക്ക് 4.98 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യു പദ്ധതി
ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജയൻ കല്ലുങ്കൽ , ജയന്തി ബിജു , തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ എൻ ഡി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles