പനച്ചിക്കാട് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
കുഴിമറ്റം : കേരളം മുഴുവൻ കണ്ണുനട്ടിരുന്ന 43 മണിക്കൂർ രക്ഷാപ്രവർത്തന ദൗത്യത്തിൽ പട്ടാളത്തിനൊപ്പം തോളോട് തോൾ ചേർന്ന് നിന്നത് പനച്ചിക്കാട്ടെ കേരള പൊലീസ് എസ്.ഐയും. കേരള പൊലീസിലെ റസ്‌ക്യൂ ഫോഴ്‌സ് അംഗവും കുട്ടിക്കാനം എ.ആർ ക്യാമ്പിലെ എസ്.ഐയുമായ പനച്ചിക്കാട് വെള്ളുത്തുരുത്തി സ്വദേശി പി ആർ ഉണ്ണികൃഷ്ണൻ ആണ് ബാബുവിനെ രക്ഷിക്കാനുള്ള രക്ഷാ ദൗത്യത്തിൽ പട്ടാളത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചത്. കുട്ടിക്കാനത്തെ പൊലസ് ക്യാമ്പിൽ നിന്നും രക്ഷാ ദൗത്യത്തിൽ ഒപ്പം ചേർന്ന് ഉണ്ണികൃഷ്ണൻ അവസാനനിമിഷം അറിയും സംഘത്തിൽ സജീവമായുണ്ടായിരുന്നു.
പനച്ചിക്കാട് വെള്ളുത്തുരുത്തി പനച്ചിക്കാട് വള്ളുത്തുരുത്തി പുളുവേലിക്കൽ രാധാകൃഷ്ണൻ നായരുടെ മകൻ പി.ആർ ഉണ്ണികൃഷ്ൺ കുട്ടിക്കാനത്തെ കേരള പൊലീസിന്റെ ഹൈ ആൾട്ടിട്ട്യൂഡ് സംഘത്തിന്റെ ഭാഗമാണ്. പാലക്കാട് മലമ്പുഴയിൽ മലമുകളിൽ യുവാവ് കുടുങ്ങിയ വിവരം അറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ടാണ് കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ലഭിച്ച സംഘം പാലക്കാട് എത്തുന്നത്. തുടർന്നു, പട്ടാളത്തിനൊപ്പം തന്നെ പൊലീസ് സംഘവും രക്ഷാ ദൗത്യത്തിൽ ആദ്യാവസാനം നിലയുറപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിക്കാനത്തെ ക്യാമ്പിൽ നിന്നും അസിസ്റ്റന്റ് കമാന്റന്റ് ആർ.പി സ്റ്റാർമോന്റെ നേതൃത്വത്തിൽ, എസ്.ഐ പി.ആർ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ നിബു ജോർജ്, ഹവീൽദാർമാരായ ബൈജു , ജോബി വി ജോൺ , റെനീഷ് , റെജീഷ് , ഉദയകുമാർ, ഡ്രൈവർമാരായ തോമസ് , ജെറിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പാലക്കാട് എത്തിയത്. പട്ടാളത്തിനൊപ്പം തന്നെ ഈ സംഘവും സജീവമായി രക്ഷാദൗത്യത്തിൽ മലമുകളിൽ തന്നെയുണ്ടായിരുന്നു. 2019 ലാണ് കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് ആരംഭിച്ചത്. അന്നു മുതൽ തന്നെ ഉണ്ണികൃഷ്ണനും ടീമിന്റെ ഭാഗമായുണ്ട്.
പതിനഞ്ചു വർഷത്തോളമായി കേരള പൊലീസിന്റെ ഭാഗമായുള്ള ഉണ്ണികൃഷ്ണന്റെ ഭാര്യ- ദീപ്തി , മക്കൾ – ദക്ഷ ഗായത്രി , ധ്രുവ് കൃഷ്ണ. പട്ടാളം എത്തിയിരുന്നില്ലെങ്കിൽ പോലും തങ്ങൾക്ക് ബാബുവിനെ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന ആത്മവിശ്വാസത്തിലായിരുന്നു കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് പരിശീലന സംഘം.