പനച്ചിക്കാട് : പഞ്ചായത്തി ലെ വിവിധ ക്ഷേമ പെൻഷൻ , ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കു വേണ്ടി പഞ്ചായത്ത് ഭരണ സമിതി മുൻകൈ എടുത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക മസ്റ്ററിങ്ങ് ക്യാമ്പയിൻ നടത്തുന്നു. ഇന്നു ഏപ്രിൽ 18, ചൊവ്വ ആരംഭിച്ച് ഏപ്രിൽ 22 ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 2 മണി വരെ പരുത്തുംപാറ ഗവൺമെന്റ് എൽ പി സ്കൂൾ ഹാളിലാണ് മസ്റ്ററിങ്ങ് നടക്കുക. അക്ഷയ സെന്ററുകളിലെ തിരക്ക് ഒഴിവാക്കി പെൻഷൻ ഗുണഭോക്താക്കൾക്കു മാത്രമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. പെൻഷൻ ഐഡി നമ്പർ , ആധാർ കാർഡ് , ഫീസ് 30 രൂപ എന്നിവയുമായി ഗുണഭോക്താവ് നേരിട്ടെത്തി പെൻഷൻ തടസ്സപ്പെടാതിരിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അറിയിച്ചു.