സംസ്ഥാനത്ത് ആദ്യം ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച പഞ്ചായത്തായി “പനച്ചിക്കാട്”: 40 വർഷം നാടിനെ ഉള്ളംകൈയിലേറ്റിയ നേതാവിന്റെ ദീപ്തമായ ഓർമകളിൽ നാട്

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംസ്ഥാനത്ത് ആദ്യം അനുസ്മരിച്ച് ആദരവു പ്രകടിപ്പിച്ച പഞ്ചായത്തായി പനച്ചിക്കാട്. അദ്ദേഹം അന്തരിച്ച ജൂലൈ 18 ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ പ്രവൃത്തിദിവസമായ പിറ്റെ ദിവസം നിയമാനുസൃത നോട്ടീസ് നൽകി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുവാൻ അടിയന്തിര പഞ്ചായത്ത് കമ്മറ്റി യോഗം പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ വിളിച്ചു ചേർക്കുകയായിരുന്നു. 

Advertisements

2011 ൽ മണ്ഡല വിഭജനത്തിലൂടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും പനച്ചിക്കാട് പഞ്ചായത്ത് ഒഴിവാകുന്നതുവരെ 40 വർഷം എം എൽ എ എന്ന നിലയിൽ പഞ്ചായത്തിനും ജനങ്ങൾക്കും അദ്ദേഹം ചെയ്ത സേവനങ്ങൾ മാനിച്ചാണ് അനുസ്മരണം നടത്തുവാൻ പഞ്ചായത്ത് കമ്മറ്റി മുൻകൈയെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരസ്പരബന്ധമില്ലാതെ , തുരുത്തുകൾ പോലെ കിടന്നിരുന്ന പഞ്ചായത്ത് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഗതാഗത സൗകര്യങ്ങൾക്ക് വേണ്ടി  നിരവധി പാലങ്ങളും റോഡുകളും നിർമ്മിക്കുകയും പനച്ചിക്കാടിനെ വികസന പാതയിലേയ്ക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു .

പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എബിസൺ കെ ഏബ്രഹാം , പഞ്ചായത്തംഗങ്ങളായ   പി കെ മോഹനൻ , ജയൻ കല്ലുങ്കൽ , ശാലിനി തോമസ് , ഡോ. ലിജി വിജയകുമാർ , എം കെ കേശവൻ , പി ജി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.