പനച്ചിക്കാട് : തോരാതെ പെയ്യുന്ന മഴയിൽ ദുരിതത്തിലായവർക്കൊപ്പം പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും പഞ്ചായത്ത്, റവന്യൂ ജീവനക്കാരും. പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ ചാന്നാനിക്കാട് കുഴിക്കാട്ട് കോളനിയിലെ 21 കുടുംബങ്ങളും കുഴിമറ്റം മലവേടർ കോളനിയിലെയും കോളനിക്ക് സമീപ വാസികളുമായ 3 കുടുംബങ്ങളും, കുഴിമറ്റം കാവനാടി കടവിലെയും കൊല്ലാട് മൂന്നാം വാർഡിലെയും ഓരോ കുടുംബവുമാണ് ക്യാമ്പിലുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്റെ അദ്ധ്യക്ഷതയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറും പനച്ചിക്കാട് വില്ലേജാഫീസറുടെ നേതൃത്വത്തിൽ ജീവനക്കാരും അടിയന്തരമായി യോഗം ചേർന്ന് ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാമ്പിൽ ഭക്ഷണം പാചകം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കുകയും പല വ്യഞ്ജനങ്ങളും പച്ചക്കറികളും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ എത്തിച്ചതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.