പന്തളം നഗരസഭയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു

പന്തളം നഗരസഭയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. മൂന്നാം വാർഡിലെ കുന്നികുഴി മാർക്കറ്റിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ സുശീല സന്തോഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മാർക്കറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ചെയർപേഴ്സൺ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ക്യാമ്പയിനെ പറ്റി നവകേരളം ആർപി അങ്കിത വിശദീകരണം നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു നന്ദി രേഖപ്പെടുത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീന, നഗരസഭ സെക്രട്ടറി അനിത, ജെ എച്ച് ഐ ഷെഹാന, വാർഡ് കൗൺസിലർമാർ പന്തളം മഹേഷ്, സൂര്യ, മഞ്ജുഷ, കെ ആർ രവി, നവകേരളം ആർ പി അങ്കിത എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles