പന്തളം: തൊഴിലും വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാക്കുന്ന ‘ഒപ്പം – കൂടെയുണ്ട് കരുതലോടെ’ പദ്ധതി പന്തളം നഗരസഭയിൽ ഉദ്ഘാടനം ചെയ്തു. നിയമസഭാ ഡെപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് ഉദ്ഘാടനം ചെയ്തത്.
എല്ലാ കുടുംബങ്ങൾക്കും വരുമാനം ലഭിക്കുന്നതിനായി തൊഴിൽ ലഭ്യമാക്കുക എന്നതാണു സർക്കാരിൻ്റെ ലക്ഷ്യമെന്നു ചിറ്റയം ഗോപകുമാർ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചു പരമാവധി ആളുകൾക്കു സ്വയം തൊഴിൽ ഉൾപ്പെടെ തൊഴിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്മിടുന്നത്. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾക്ക് ആദ്യ ഗഡുവിൻ്റെ ചെക്കും അദ്ദേഹം വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിത ഇ.ബി പദ്ധതി വിശദീകരണം നടത്തി. ഉപാദ്ധ്യക്ഷ യു. രമ്യ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ സീന കെ, ബെന്നി മാത്യു, രാധാ വിജയകുമാർ, അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, രത്നമണി സുരേന്ദ്രൻ, സുനിത വേണു, സൗമ്യ സന്തോഷ്, കെ.വി. ശ്രീദേവി, ഉഷാ മധു, അജിതകുമാരി പി.ജി, ബിന്ദുകുമാരി, ശോഭനാകുമാരി, മഞ്ജുഷാ സുമേഷ്, സൂര്യ എസ്. നായർ, രശ്മി രാജീവ്, എസ്. അരുൺ, സിഡിഎസ് ചെയർപേഴ്സൺ രാജലക്ഷ്മി വി, മെമ്പർ സെക്രട്ടറി ലത സി എന്നിവർ പങ്കെടുത്തു.
പന്തളം നഗരസഭയിൽ “ഒപ്പം – കൂടെയുണ്ട് കരുതലോടെ” പദ്ധതി ഉദ്ഘാടനം ചെയ്തു
Advertisements