പന്തളം സർവ്വീസ് സഹകര ബാങ്കിൽ തട്ടിപ്പ്; ബിജെപി പ്രതിഷേധിച്ചു

പന്തളം : പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങൾ മറ്റു സ്വകാര്യ ബാങ്കിൽ മാറ്റിവെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ബാങ്കിൻ്റെ മുന്നിൽ ഉപരോധിച്ചു. ഞായറാഴ്ച അർദ്ധരാത്രിയിൽ പന്തളം ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന പന്തളം സർവീസ് സഹകരണ ബാങ്കിൽ തുറന്നു പരിശോധിക്കുകയും ബാങ്കിൽ ഉണ്ടായിരുന്ന 70 പവൻ സ്വർണാഭരണങ്ങൾ ബാങ്കിലെ ജീവനക്കാരനായ അർജുൻ പ്രമോദ് കൈപ്പട്ടൂർ ഉള്ള ബാങ്കിൽ മറിച്ചു പണയപ്പെടുത്തി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി ഞായറാഴ്ച ബാങ്കിൻറെ മുന്നിലെത്തിയത്.
ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സ്റ്റാൻലി, ബിജെപി സംസ്ഥാന കൗൺസിൽ അംഗം പ്രദീപ് കോട്ടയത്ത് ,ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ
ഗിരീഷ് കുമാർ, മുൻസിപ്പൽ പ്രസിഡന്റെ
ഹരികുമാർ കോട്ടയത്ത് ,മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ
രമ്യ യൂ,ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി
കെ.സീന , ബിജെപി ഏരിയ പ്രസിഡന്റ
സൂര്യ എസ് നായർ , മുൻസിപ്പൽ സെക്രട്ടറി
ശ്യാംകുമാർ , മണ്ഡലം ട്രഷറർ
രതീഷ് കുമാർ ,മുനിസിപ്പൽ വൈസ് പ്രസിഡന്റ
എം സി സദാശിവൻ ,
സൗമ്യ സന്തോഷ്,
പ്രതാപ ചന്ദ്രൻ , മധു കുമാർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles