പാനൂരിലെ ബോംബ് സ്‌ഫോടനം : സ്‌ഫോടനത്തിന്റെ പങ്കില്‍ നിന്നും സിപിഎമ്മിന് ഒഴിയാന്‍ ആവില്ല : ഡിസിസി പ്രസിഡൻ്റ് മാര്‍ട്ടിന്‍ ജോര്‍ജ് 

കണ്ണൂർ: പാനൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ പങ്കില്‍ നിന്നും സിപിഎമ്മിന് ഒഴിയാന്‍ ആവില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റെ മാര്‍ട്ടിന്‍ ജോര്‍ജ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സഫോടനത്തിന്റെ ഉത്തരവാദിത്തം സിപിഎം ഏറ്റെടുക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ അക്രമം ഉണ്ടാക്കാന്‍ സിപിഎം എടുത്ത നിലപാടാണിതെന്നും മാര്‍ട്ടിന്‍ ജോര്‍ജ്  പറഞ്ഞു.കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പേര്‍ മരിച്ച ഒരു സ്‌ഫോടനം 2015 ല്‍ നടന്നിരുന്നു. പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജനും അത് ആവര്‍ത്തിച്ചു. എന്നാല്‍ മരിച്ച രണ്ടുപേര്‍ക്കും രക്തസാക്ഷി സ്തൂഭം നിര്‍മ്മിക്കാന്‍ പാര്‍ട്ടി പണം പിരിക്കുകയും സ്തൂഭം നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ രക്തസാക്ഷി പട്ടികയില്‍ ഇവര്‍ രണ്ടുപേരുമുണ്ട്. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം നടന്നപ്പോഴും സിപിഎം ഇത് തന്നെയാണ് പറഞ്ഞത്. പ്രതികള്‍ സിപിഎം നേതാക്കളാണ്’, മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Advertisements

പൊട്ടിയ ബോംബ് യഥാര്‍ത്ഥത്തില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനാണ് നിര്‍മ്മിച്ചതെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. കണ്ണൂരിലെ വിവിധ മേഖലയില്‍ സിപിഎം ബോംബ് നിര്‍മ്മിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. സിപിഎം ഈ പരിപാടി നിര്‍ത്തിയിട്ടില്ല. പാനൂരില്‍ സ്‌ഫോടനം നടന്നിടത്തേക്ക് താനടക്കം പോയപ്പോള്‍ പൊലീസ് തടഞ്ഞെന്നും തെളിവ് നശിപ്പിക്കലാണ് നടന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.പാനൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് നിര്‍മ്മിച്ചതെന്നുമാണ് സിപിഎം പ്രതികരിച്ചത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം ഇറക്കിയ പ്രസ്താവനയിലായിരുന്നു പ്രതികളെ തള്ളിപ്പറഞ്ഞിരുന്നത്. അതിനിടെയാണ് സിപിഎം നേതാക്കള്‍ ഷെരീഫിന്റെ വീട്ടിലെത്തുന്നത്. സംസ്‌കാരചടങ്ങുകള്‍ക്ക് മുമ്പായിരുന്നു നേതാക്കള്‍ വീട് സന്ദര്‍ശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ് സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസില്‍ പ്രതിയാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.