തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വൻപോളിങ്ങാണെന്നും ആളുകള്‍ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും പന്ന്യൻ പറഞ്ഞു. 15 വർഷത്തെ വികസന മുരടിപ്പിന് ശശിതരൂരിന് ജനം മറുപടി നല്‍കും. ആ വിഷമം അദ്ദേഹത്തിൻ്റെ വാക്കിലുണ്ട്. ഇപ്പോള്‍ യുഡിഎഫും ബിജെപിയും ക്രോസ് വോട്ടിനെക്കുറിച്ചാണ് പറയുന്നതെന്നും അതൊരു രക്ഷപ്പെടലാണെന്നും പന്ന്യൻ വിമർശിച്ചു.
തരൂർ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും എന്നാല്‍ താൻ ജനങ്ങളുടെ യൂണിവേഴ്സിറ്റിയെ കുറിച്ചാണ് പറയുന്നതെന്നും പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. എവിടെ പോയി ബിരിയാണി ചെമ്ബിലെ സ്വർണമെന്നും ചോദിച്ചു. അതുപോലെ മറ്റൊരു ആരോപണമാണ് ഇപ്പോഴും വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാണ്. തരൂരിന് പഴയ പലതും ഓർമ്മയില്ല. തരൂർ വരുമ്ബോള്‍ ഞാൻ ഇവിടെ എംപിയാണ്. കണ്ണൂരില്‍ വോട്ടുള്ളതു കൊണ്ട് ഞാൻ ഈ നാട്ടുകാരൻ അല്ലാതാകുന്നില്ല. തരൂർ നെഹ്റുവിൻ്റെ പുസ്തകം വായിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.