പാറയ്ക്കൽക്കടവിൻ്റെ സൗന്ദര്യ വത്കരണം : ആലോചന യോഗം നാളെ

കൊല്ലാട് : കളത്തിൽ കടവ് – പാറക്കൽ കടവ് കല്ലുങ്കൽ കടവ് വിവിധ റോഡുകളുടെ സൗന്ദര്യവദ്കരണത്തെപറ്റിയും റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യം തടയുന്നതിനും വേണ്ടിയുള്ള ആലോചനാ യോഗം നവംബർ നാലിന് വൈകിട്ട് മൂന്നിന് ചേരും. കൊല്ലാട് ബേ തലഹേം മാർത്തോമ്മാപള്ളിയുടെ പാരിഷ് ഹാളിൽ ചേരുന്ന ആലോചന യോഗത്തിന് പള്ളം ബ്ളോക്ക് പഞ്ചായത്തംഗം സിബി ജോൺ കൈതയിൽ നേതൃത്വം നൽകും. എം.എൽ.എമാർ ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ മുനിസിപ്പൽ കൗൺസിലർമാർ വിവിധ സമുദായ നേതാക്കന്മാർ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കന്മാർ സാംസ്‌കാരിക പ്രവർത്തകർ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്ദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles