പറവൂരിൽ വാഹനാപകടം ; സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു

കൊച്ചി : പറവൂരിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതി മരിച്ചു. പുല്ലൂറ്റ് ചക്കനാട് ഓളിയിൽ ശിവദാ സന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൾ അഖില (22) യാണ് മരിച്ചത്. ദേശീയപാത 66ൽ റോഡായ പറവൂർ കോൺവെന്റ് വൺവേ റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച വൈകീട്ട് 7.15-ന് ആയിരുന്നു അപകടം.

Advertisements

വൈദ്യുതി പോസ്റ്റിൽ തട്ടി ഇരുചക്ര വാഹനത്തിൽ നിന്നും ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സി.എ പഠനം പൂർത്തിയാക്കിയശേഷം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അഖില. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.

Hot Topics

Related Articles